തിരൂർ: കേരളത്തിൽ സമുന്നതമായ സംസ്കൃത പൈതൃകത്തിന്റെ പാരമ്പര്യവും പ്രഭാവവും ഏറ്റവും കൂടുതലുള്ള സാംസ്ക്കാരിക ഔന്നത്യമാർന്ന പ്രദേശമാണ് തിരൂരും പരിസര പ്രദേശങ്ങളുമെന്നും സംസ്കൃത പഠനത്തിലൂടെ നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളാൻ സാധിക്കുമെന്നും പരപ്പേരി ബിഇഎം യുപി സ്കൂൾ പ്രധാനാദ്ധ്യാപകൻ പ്രമോദ് കുമാർ ഓൾസൺ പറഞ്ഞു.
പരപ്പേരി ബിഇഎം യുപി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരൂർ വിദ്യാഭ്യാസജില്ലാ സംസ്കൃതദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃത അക്കാദമിക് കൗൺസിൽ ജില്ലാ സെക്രട്ടറി വിദ്യാലക്ഷ്മി. എം അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/wIqzyo5jxi0IQjxd8WII.jpg)
കവിയും സാഹിത്യകാരനുമായ ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് മലയാള സർവ്വകലാശാലയിലെ സംസ്കൃതാദ്ധ്യാപകൻ വിപി അനൂപിനെ ആദരിച്ചു. രാധിക കെസി, ശാസ്ത്ര ശർമ്മൻ, സുധീഷ് കേശവപുരി, അനില പി കെ എന്നിവർ പ്രസംഗിച്ചു.
രാമായണ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവരെയും അധ്യാപക രചനാ മത്സരത്തിൽ വിജയികളായവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.