തട്ടമിടുന്നത് മിത്തായി സിപിഎം കരുതേണ്ട: ജെബി മേത്തർ എംപി

New Update
ulsah convension

മഹിളാ കോൺഗ്രസ് ഉത്സാഹ് ബ്ലോക്ക് തല കൺവെൻഷൻ പൊന്നാനിയിൽ സംസ്ഥാന പ്രസി ഡണ്ട് അഡ്വ. ജെബി മേത്തർ എം പി ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: തട്ടമിടുന്നത് മിത്തായി സിപിഎം കരുതേണ്ടെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ നടത്തുന്ന മഹിളാ കോൺഗ്രസ് ബ്ലോക്ക് ലെവൽ സമ്മേളനമായ ഉത്സാഹ് പൊന്നാനിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെബി മേത്തർ എംപി.

Advertisment

ulsah convension-2

സിപിഎം നേതാക്കൾ ബിജെപിയെ പോലും കടത്തി വെട്ടുന്ന വർഗീയ പ്രസ്താവനകളാണ് നടത്തുന്നത്. കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു.

ulsah convension-4

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാസ്മിൻ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെയും മഹിളാ കോൺഗ്രസ് നേതക്കളെയും ജെബി മേത്തർ എംപി ഷാൾ അണിയിച്ച് ആദരിച്ചു.

ulsah convension-3

മഹിളാ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ: ഫാത്തിമ റോഷ്ന, ജില്ലാ പ്രസി ഡണ്ട് പി. ഷഹർബാൻ, അഡ്വ: കവിത ശങ്കർ, കെപിസിസി മെമ്പർ മാരായ വി.സെയ്ത് മുഹമ്മദ് തങ്ങൾ, അഡ്വ. എ.എം രോഹിത്ത്, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.അബ്ദുൾ ലത്തീഫ്, ഡിസിസി മെമ്പർമാരായ പുന്നക്കൽ സുരേഷ്, ജെ.പി.വേലായുധൻ, മഹിളാ കോൺഗ്രസ് അംഗങ്ങളായ നസീറ യുസഫ്, ഹഫ്സത്ത്, സുലൈഖാ റസാഖ്, പ്രവിത സതീശൻ, ഷാഹിദ അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment