"ദേശീയോദ്ഗ്രഥനത്തിൽ പണ്ഡിതന്മാരുടെ പങ്ക് നിസ്തുലം": പാണക്കാട് സാദിഖലി തങ്ങൾ

New Update
kmathoor

മാത്തൂർ (പൊന്നാനി): രാജ്യത്തിന്റെ സ്വാതന്ത്ര്യം പോരാടിയെടുക്കുന്നതിലും തുടർന്ന് ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും പണ്ഡിതന്മാർ നടത്തിയ പരിശ്രമങ്ങൾ വിവരണാതീതമാണെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. പ്രമുഖ സൂഫി പണ്ഡിതനായിരുന്ന മാത്തൂർ ഉസ്താദ് സ്മരണിക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാണാക്കാട് തങ്ങൾ. സ്മരണിക പ്രകാശനശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറും അനുസ്മരണ സമ്മേളനവും തങ്ങൾ ഉദ്ഘാടനം  ചെയ്തു.

Advertisment

mathoor-2

മാത്തൂർ എച്ച്ഐ എം ഓഡിറ്റോറിയത്തിൽ സയ്യിദ് മുദി തങ്ങൾ സ്മരണികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ കെ കെ എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി.

കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, എം പി മുസ്തഫൽ ഫൈസി, സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് നൗഫൽ തങ്ങൾ, സിദ്ദീഖ് മൗലവി ആയിലക്കാട്, ഖാസിം ഫൈസി പോത്തന്നൂർ, വി വി അബ്ദുറസാഖ് ഫൈസി, ഹുസൈൻ അൻവരി, കല്ലൂർ ജനപ്രതിനിധികളായ ശിവദാസ് ബാബു, അബ്ദുള്ള അമ്മായത്ത്, ക്ഷേത്ര ട്രസ്റ്റി ചെയർമാൻ പ്രദീപ് കെ നായർ, യുപി ഷാഫി ഹുദവി, അബ്ദുസ്സലാം സജി കക്കിടിപ്പുറം, അബ്ദുൽബാരി സിദ്ദീഖി, ഷമീം നിസാമി, നൗഫൽ ഷാജി മുതലായവർ  പ്രസംഗിച്ചു.

Advertisment