മലപ്പുറം: മുൻ ഡിസിസി പ്രസിഡണ്ട് യു അബൂബക്കർ സ്മാരക ഫൗണ്ടേഷൻ എർപ്പെടുത്തിയ അവാർഡ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം.എം ഹസ്സന്. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അവാര്‍ഡ് എം.എം ഹസന് നല്‍കി.
/sathyam/media/media_files/pXj4I1AJ0jOYMOK3l1nH.jpg)
എം.വി ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ആലംങ്കോട് ലീലാ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. അവാർഡ് സ്വീകരിച്ച് എം.എം ഹസ്സൻ മറുപടി പ്രസംഗം നടത്തി. പി.ടി അജയ് മോഹൻ, ഒ അബദുറഹ്മാൻ കുട്ടി, സി.എം യൂസഫ് എന്നിവർ പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് സ്വാഗതവും ലത്തീഫ് എരമംഗലം നന്ദിയും പറഞ്ഞു. അടാട്ട് വാസുദേവൻ ആമുഖ പ്രസംഗം നടത്തി.
/sathyam/media/media_files/bGiJmZ56MKs4G9DJA01C.jpg)
വി സെയ്തു മുഹമ്മത് തങ്ങൾ, എ.എം രോഹിത്, ജലീൽ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ കുഞ്ഞി മുഹമ്മദാജി, എംഇഎസ് സംസ്ഥാന ട്രഷറർ ഒ.സി സലാഹുദ്ധീൻ, യു.കെ അഭിലാഷ്, ഷംശു കല്ലാട്ടയിൽ, ഇ.പി രാജീവ്, സിദ്ധീക്ക് പന്താവൂർ, കാലടി ബാബു, ഷാനവാസ് വട്ടത്തൂർ, നബീൽ വടക്കേക്കാട്, പ്രകാശൻ കാലടി, ഏ.കെ ആലി എന്നിവർ ആശംസകൾ നേർന്നു.
യു അബുബക്കർ ഫൗണ്ടേഷൻ കൺവീനറും കെപിസിസി അംഗവുമായ ഷാജി കാളിയത്തേൽ നേതൃത്വം നൽകി.