ഇന്ത്യൻ ജനതയും ഭരണകൂടവും എന്നും പലസ്തീന് ഐക്യദാർഢ്യം പ്രഖാപിച്ചിട്ടെയുള്ളു: രമേശ് ചെന്നിത്തല

New Update
u aboobakar remembrance

മലപ്പുറം: "ഇന്ത്യ എന്നും എന്റെ പ്രതീക്ഷയാണെന്നും ഇന്ത്യയുടെ ചേരിചേരാ നയങ്ങളാണ് ലോകത്തിന് വിലപ്പെട്ട പ്രത്യേകത"യെന്നും ഡൽഹിയിൽ നടന്ന ചേരിചേരാ രാജ്യങ്ങളിലെ യുവജനങ്ങളുടെ കുട്ടായ്മയുടെ സമ്മേളനത്തിൽ പലസ്തീൻ നേതാവ് യാസർ അറഫാത്ത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞതാണ് ഗാസയിൽ ഇന്ന് നടക്കുന്ന യുദ്ധ കെടുതിയിൽ ഇന്ത്യ പ്രാവർത്തികമാക്കേണ്ടത് എന്ന് രമേശ് ചെന്നിത്തല എരമംഗലത്ത് യു അബൂബക്കർ സ്മാരക ഫൗണ്ടേഷൻ സമ്മേളനത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ അവാർഡ് എം.എം ഹസ്സന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ramesh chennithala yasar arafath

ചേരിചേരാ രാജ്യങ്ങളിലെ യുവജനങ്ങളുടെ കൂട്ടായ്മ ഡൽഹിയിൽ വെച്ച് ചേർന്നപ്പോൾ ചേരിചേരാ രാജ്യങ്ങളിലെ യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായിരുന്ന രമേശ് ചെന്നിത്തല യാസർ അറഫാത്തുമായി വളരെ അടുത്ത് ഇടപഴകിയിരുന്നു. 

തീവ്ര വലത്‌പക്ഷ രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽ ലോകവും, രാജ്യവും ആടിയുലയുമ്പോൾ അറഫാത്തിനെയും, ഇന്ദിരാജി, രാജീവ്ജിയെ പോലുള്ളവരുടെ വിടവ് ലോകം തിരിച്ചറിയുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment