പൊന്നാനി: ഈശ്വരമംഗലം പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ സർവ്വേ നടത്തി ഒഴിപ്പിക്കുവാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശനം കുടുംബങ്ങൾക്ക് ഉറപ്പു നൽകി.
18 വർഷം മുൻപ് എംഎൽഎ ആയിരുന്ന എംപി ഗംഗാധരന്റെ അധ്യക്ഷതയിൽ മന്ത്രി ആര്യാടൻ മുഹമ്മദ് കൈവശരേഖ നൽകിയ വരെയാണ് പുറമ്പോക്ക് സർവേയുടെ പേരിൽ മുൾമുനയിൽ നിർത്തി ഭീതിയിലാക്കുന്നത്.
/sathyam/media/media_files/sd6VrHxBd31WRJri2FhF.jpg)
തുടർന്നുവന്ന പൊന്നാനിയിലെ ജനപ്രതിനിധികൾ കൈവശ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പട്ടയം നൽകുന്നതിന് താല്പര്യം കാണിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.
1992 നു മുൻപ് താമസമുള്ളവരാണെന്ന് പൊന്നാനി തഹസിൽദാർ നൽകിയ കൈവശ രേഖയാണ് ഇവരുടെ പക്കലുള്ളത്. റവന്യൂ വകുപ്പ് 10 ഏക്കർ ഭൂമി ഈശ്വരമംഗലം ഇറിഗേഷൻ വകുപ്പിനും, സിവിൽ സർവീസ് അക്കാദമിക്കും പതിച്ചു നൽകുകയും, കുറ്റിക്കാട് സ്മശാനത്തിന് സമീപം പുഴമുറ്റം വിശ്രമകേന്ദ്രത്തിനു വേണ്ടി പുറമ്പോക്ക് ഭൂമി അനുവദിക്കുകയും ചെയ്യാമെങ്കിൽ ഈശ്വരമംഗലത്തുള്ള 150 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് റവന്യൂ വകുപ്പിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
/sathyam/media/media_files/u27X1N4HS8v0zFYQ4RDB.jpg)
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ്, പുന്നക്കൽ സുരേഷ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ.പി നബിൽ, കെ.വി സക്കീർ കടവ്, എം രഞ്ജിത്ത്, സി ജാഫർ, ഷിനോദ് കടവ് എന്നിവരാണ് കൈവശ രേഖയുള്ളവരുടെ വീടുകൾ സന്ദർശിച്ചത്.