"വിഴിഞ്ഞം സാക്ഷാത്കരിച്ച നിശ്ചയദാർഢ്യം പൊന്നാനി തുറമുഖത്തെയും കടാക്ഷിക്കണം": ഇമ്പിച്ചിബാവയുടെ സ്വപ്നം ഓർമപ്പെടുത്തി മുഖ്യമന്ത്രിയ്ക്ക് മുഹമ്മദ് ഖാസിം കോയ കത്തയച്ചു

New Update
 imbichi bava khasim koya

പൊന്നാനി: കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിന് നൽകിയ എക്കാലത്തെയും വലിയ  ജനകീയ നേതാക്കളിൽ ഒരാളായ ഇ.കെ ഇമ്പിച്ചി ബാവ സ്വദേശമായ പൊന്നാനി കേന്ദ്രമായി വീണ്ടും ചർച്ചകളിൽ. പൊന്നാനി തുറമുഖം പൂർണ പ്രതാപത്തോടെ വീണ്ടും സാധ്യമാക്കുകയെന്ന, പൂർത്തീകരിക്കാൻ കഴിയാതെപോയ അദ്ദേഹത്തിന്റെയും നാടിന്റെയും വലിയ സ്വപ്നം ഉയർത്തികാട്ടികൊണ്ടുള്ള നീക്കങ്ങളിലൂടെയാണ് ഇത്.

Advertisment

കേരളത്തിന്റെ തുടർ പുരോഗതിയ്ക്ക് ഹേതുകവും ഇടതുപക്ഷ സർക്കാരിന്റെ അഭിമാന നേട്ടവുമായ വിഴിഞ്ഞം പദ്ധ്വതി വിജയത്തിലെത്തിയ പശ്ചാത്തലത്തിലാണ് പൊന്നാനി തുറമുഖം പ്രതീക്ഷകളുടെ പുതുതീരം തേടുന്നത്.

വിഴിഞ്ഞം പദ്ധ്വതി സാക്ഷാത്കരിച്ച അതേ നിശ്ചയദാർഢ്യം പൊന്നാനി തുറമുഖത്തിനും ശാപമോക്ഷം കൊണ്ടുവരുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇമ്പിച്ചിബാവയുടെ ശിഷ്യരിൽ ഒരാളായി സ്വയം കാണുന്ന ഇപ്പോഴത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഖാസിം കോയ സൗഹാർദപൂർവ്വമായ ഒരു കത്തെഴുതുകയും ചെയ്തു.

തുടർ നീക്കം എന്ന നിലയിൽ  സ്ഥലം എം എൽ എ നന്ദകുമാറുമായി  ബന്ധപ്പെടുകയും  താൻ ഇതൊരു വെല്ലുവിളിയായി  ഏറ്റെടുക്കുകയും  മുഖ്യമന്ത്രിയുടെ  താല്പര്യം ഇക്കാര്യത്തിൽ  ഉറപ്പാണെന്ന്  അറിയിക്കുകയും ചെയ്തതായും  ഖാസിം കോയ  പറഞ്ഞു.

vizhinjam-2

സഖാവ് ഇ.കെ ഇമ്പിച്ചിബാവയുടെ ജീവിതാഭിലാഷമായ പൊന്നാനി തുറമുഖം അങ്ങയുടെ കരങ്ങൾ കൊണ്ട് അത് പൂർത്തീകരിക്കാൻ കഴിയട്ടെയെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യനായ താൻ നടത്തുന്ന വിനീതമായ അഭ്യര്ഥനയെന്ന് ഖാസിം കോയ മുഖ്യമന്ത്രിയ്ക്കുള്ള കത്തിൽ എഴുതി. ടൂറിസത്തിന്റെ ഏറ്റവും നല്ല കേന്ദ്രം കൂടിയാണ് പൊന്നാനി. ലക്ഷദ്വീപിലേക്കുള്ള വഴിദൂരം ഏറ്റവും കുറവ്  പൊന്നാനിയിൽ നിന്നാണ്. വാണിജ്യപരമായും വിനോദയാത്രാ പരമായും ഏറെ സാധ്യതകളുള്ള ഒരു തുറമുഖമാണ് ഇവിടുത്തേത്.

പൊന്നാനി തുറമുഖത്തിന്റെ സാദ്ധ്യതകൾ നേരത്തേ മനസ്സിലാക്കി അതിന്റെ ചരിത്രപരമായ പ്രതാപം തിരിച്ചെടുക്കൽ ലക്ഷ്യമാക്കിയുള്ള ഡൽഹി യാത്രയും മറ്റു നീക്കങ്ങളും പുരോഗമിക്കവെയായിരുന്നു ഇമ്പിച്ചി ബാവയുടെ മരണം ഉണ്ടായത്. അതോടെ പൊന്നാനി ഹർബറും ചരിത്രമായി മാറണം എന്നത് അംഗീകരിക്കാൻ ആവാത്തവരുടെ മുന്നിൽ നിൽക്കുകയാണ് ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ. പൊന്നാനിയിലെ കടലും കടലിന്റെ മക്കളും ഇമ്പിച്ചി ബാവയ്ക്ക് എല്ലാമായിരുന്നു. കാരണം, അദ്ദേഹം അവരിൽ ഒരാളും അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളുമായിരുന്നു.

അങ്ങയുടെ ഭരണത്തിൽ എല്ലാ നിലയിലും പൊന്നാനിയിൽ അങ്ങേയറ്റം വികസന കുതിപ്പാണ് ഉണ്ടാവുന്നതെന്ന് വിലയിരുത്തിയ ഖാസിം കോയ ഇക്കാര്യത്തിൽ പൊന്നാനിയുടെ മുൻ ജനപ്രതിനിധികളായിരുന്ന പാലോളി മുഹമ്മദ് കുട്ടി, ശ്രീരാമകൃഷ്ണൻ, നിലവിലെ പി നന്ദകുമാർ എന്നിവരുടെ തുടർ സഹകരണവും താല്പര്യപെട്ടു.

Advertisment