പൊന്നാനി: ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെയും, മുൻമന്ത്രി എം.പി ഗംഗാധരൻ്റെയും അനുസ്മരണം സംഘടിപ്പിച്ചു.
പൊന്നാനിയിൽ അധിക കാലം ജനപ്രതിനിധിയായിരുന്ന എം.പി ഗംഗാധരനാണ് പൊന്നാനിയിലെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചതെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് എൻ.പി നബീൽ അധ്യക്ഷ വഹിച്ചു. കെ ശിവരാമൻ, എ പവിത്രകുമാർ, സി.എ ശിവകുമാർ, കെ പ്രദീപ്, കെ.പി സോമൻ, സി ജാഫർ, പ്രവിത, യു രവി, കെ അബൂ, റഹീം, ആർ.വി മുത്തു, പത്മനാഭൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.