മൊറയൂർ: ജനശ്രീ അംഗങ്ങളുടെ സാമ്പത്തിക സുസ്ഥിരതക്കും കുടുംബ കൂട്ടായ്മക്കും ഊന്നൽ നൽകികൊണ്ട് പ്രവർത്തിക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ എംഎം ഹസ്സൻ മലപ്പുറം ജില്ലാ മിഷൻ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
വിഷ മുക്ത ഭക്ഷണം മാലിന്യ മുക്ത വീട് എന്ന മുദ്രാവാക്യം മുഴുവൻ വീടുകളിൽ നടപ്പിലാക്കുവാനും ജനശ്രീ സംഘങ്ങൾക്ക് വിവിധങ്ങളായ തൊഴിൽ സംരംഭങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെയും സർകാർ പദ്ധതികളുടെയും സഹായത്തോടെ ആരംഭിക്കുവാനും ക്യാമ്പ് തീരുമാനിച്ചു.
ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ പിഎ അബ്ദുൽ അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനശ്രീ സംസ്ഥാന മിഷൻ സെക്രട്ടറി ബി എസ് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിടി ജബീബ് സുക്കീർ, എൻ എ കരീം, വി എ കരീം, അജ്മൽ ആനത്താൻ, അഹമ്മദ് കബീർ പി, ബിന്ദു എം എന്നിവർ ആശംസകൾ അറിയിച്ചു.
/sathyam/media/media_files/AvpSmhWd7OoCcykcohSO.jpg)
ജനശ്രീ പദ്ധതികളും പിന്തുണ സംവിധാനങ്ങളും എന്ന വിഷയത്തിൽ മലപ്പുറം ജില്ല അസിസ്റ്റൻറ് വ്യവസായ ഓഫീസർ പി ഉണ്ണികൃഷ്ണൻ, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ പ്രദീപ് രഞ്ജൻ, മാർക്കറ്റിംഗ് ഹെഡ് അനീഷ്, ബാങ്ക് ഓഫ് ഇന്ത്യ സീനിയർ ബ്രാഞ്ച് മാനേജർ റിഷാദ് കെ ബഷീർ തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
ക്യാമ്പിൽ ബ്ലോക്ക് യൂണിയൻ ചെയർമാൻമാരായ അജ്മൽ ആനത്താൻ, കെ ഗോപാലകൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ മാസ്റ്റർ, ടി സുരേഷ് ബാബു, പി പി സഫീർ ബാബു, സുരേഷ് വള്ളിക്കുന്ന്, എടപറ്റ കബീർ മാസ്റ്റർ, ജിഷ അരീക്കോട്, കുഞ്ഞാമുട്ടി തിരൂർ, മോഹനൻ കൃഷ്ണൻ കോട്ടക്കൽ തുടങ്ങിയവർ റിപ്പോർട്ട് അവതരിപ്പിച്ചു.