New Update
/sathyam/media/media_files/9gZ6yYH5P217nj5YvHOc.jpg)
മലപ്പുറം: താനൂരിൽ മതിൽ ഇടിഞ്ഞു വീണ് കുട്ടി മരിച്ചു. ഫസൽ- അഫ്‌സിയ ദമ്പതികളുടെ മകൻ ഫർസീൻ (3) ആണ് മരിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
Advertisment
ഇന്ന് രാവിലെ മാതാവിനോടൊപ്പം പുറത്തേക്ക് ഇറങ്ങിയതായിരുന്നു കുട്ടി. കളിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത് ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ തന്നെ മതിലിന് വിള്ളൽ ഉള്ളതായി നാട്ടുകാർ പറഞ്ഞു.