മഞ്ചേരി: പുല്ലാര മൂച്ചിക്കലിൽ ബസുകൾ കൂട്ടിയിടിച്ച് 20 വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കൽ പള്ളിക്ക് സമീപമാണ് അപകടം. മഞ്ചേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തിൽപെട്ടത്. ഒരു ബസിന്റെ പിന്നിൽ മറ്റൊന്ന് ഇടിക്കുകയായിരുന്നു.
രാവിലെ ആയതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകൾക്കകത്ത് വീണും കമ്പിയിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാർകളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂച്ചിക്കലിൽ പ്രവർത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകൾ ഇടിച്ച് തകർന്നു.