മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍. ചെന്നൈ മംഗലാപുരം മെയിലില്‍നിന്നാണ് പതിനാല് കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കിലോയുടെ ഏഴുപായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആര്‍പിഎഫും എക്‌സൈസ് വകുപ്പും സംയുക്തമായായിരുന്നു പരിശോധന. ആര്‍പിഎഫ് എസ്‌ഐ സുനില്‍കുമാര്‍, തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രഞ്ജിത്ത് കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. പരിശോധനയ്‌ക്കെത്തിയതോടെ കഞ്ചാവ് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാവാമെന്നാണ് കരുതുന്നത്.