New Update
/sathyam/media/media_files/f1ZwRHRG7jE6l3SU80uF.webp)
മലപ്പുറം: കുറ്റിപ്പുറത്ത് പൊലീസ് ചമഞ്ഞ് പണവും മൊബൈലും കവർന്ന സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ, കൂട്ടാളി ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ എന്നിവരാണ് അറസ്റ്റിലായത്.
Advertisment
ഒളിവിൽ ആയിരുന്ന പ്രതികളെ ആലപ്പുഴയിൽ വെച്ചാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ബെല്ലാരി ഷമീർ വിവിധ ജില്ലകിളിൽ നിരവധി കേസുകളിൽ പ്രതിയാണ്.
നവംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തിനെ കുറ്റിപ്പുറത്ത് എത്തിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അരുൺ ജിത്തിനെ നാലംഗ സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുന്നത്. ആക്രമണത്തിന് ശേഷം ഇവർ അരുൺ ജിത്തിന്‍റെ കയ്യിലുണ്ടായിരുന്ന ഐഫോണും ചാർജറും പവർ ബാങ്കും പണവും ഉള്‍പ്പടെ കൈക്കലാക്കിയിരുന്നു. ശേഷം അരുണിനെ സ്കൂട്ടറിൽ കയറ്റി വഴിയിൽ ഇറക്കി വിടുകയായിരുന്നു.