New Update
/sathyam/media/media_files/xvVqAL1MGiy8t9XxFy0r.jpg)
മലപ്പുറം: നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്. കൊക്കറാമൂച്ചി വടക്കേ തൊടി ഉമ്മറിൻ്റെ മകൻ കെ. അഹമ്മദ് കബീറാണ് (10 വയസ്) മരിച്ചത്. ഉച്ചയ്ക്ക് മദ്രസ്സ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
Advertisment
ഒളവട്ടൂർ എ.എം. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കബീർ. കുട്ടിക്ക് നീന്തൽ അറിയില്ല എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.