New Update
/sathyam/media/media_files/Z2833TdMCx54cZH8BPh3.jpg)
മലപ്പുറം: എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
Advertisment
റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു വരുകയാണ്.