പെരിന്തൽമണ്ണ: സ്വന്തം മകളെ അഞ്ചു വയസ്സുമുതൽ നിരന്തരം ലെെംഗിക പീഡനത്തിന് ഇരയാക്കി വന്ന പിതാവിന് 97 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷ കൂടാതെ 1,10,000 രൂപ പിഴയും. കോടതി വിധിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി ലെെംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. സമാനതകളില്ലാത്ത കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ സാമൂഹ്യമായുള്ള ഇടപെടൽ നടക്കാൻ പാടില്ലാത്തതാണെന്നും വിലയിരുത്തി.
കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ 2019-ൽ രജിസ്റ്റർചെയ്ത കേസിലാണ് കോടതി വിധി. സ്വന്തം മകളെ 64-കാരനായ പിതാവ് നിരന്തരമായി പീഡനരത്തിനത്തിന് ഇരയാക്കിയ സംസഭവംപ മനഃസാക്ഷിയെ നടുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംനീണ്ട ശിക്ഷ വിധിക്കുന്നത്. പിതാവ് കുട്ടിയെ ലെെംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടിയുടെ മറ്റു ബന്ധുക്കൾ അറിഞ്ഞിരുന്നില്ല.
2019ൽ മാതാവിൻ്റെ അസുഖത്തെത്തുടർന്ന് കുട്ടിക്ക് ബന്ധുവീട്ടിൽ താമസിക്കേണ്ടി വന്നിരുന്നു. അപ്പോഴാണ് ബന്ധുവീട്ടിലെ തൻ്റെ സമപ്രായക്കാരിയോട് കുട്ടി പിതാവിൻ്റെ ക്രൂരതകളെ കുറിച്ച് പറഞ്ഞത്. ബന്ധുവായ കുട്ടി ഈ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. സംഭവത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ട ബന്ധുവായ കുട്ടിയുടെ മാതാപിതാക്കൾ ഇക്കാര്യം പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവിനെ അറിയിച്ചു. തൻ്റെ മകളോട് ഭർത്താവ് കാണിക്കുന്ന ക്രൂരത മനസ്സിലാക്കിയ മാതാവാണ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയത്.