ബിരിയാണിയില്‍ കോഴിത്തല; ഹോട്ടല്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയെന്ന പരാതിയുമായി തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയാണ് രംഗത്തെത്തിയത്.

New Update
1396160-.webp

മലപ്പുറം: മലപ്പുറം തിരൂരിൽ ബിരിയാണിയില്‍ നിന്ന് കോഴിത്തല കിട്ടിയെന്ന അധ്യാപികയുടെ പരാതിയിൽ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.

Advertisment

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയെന്ന പരാതിയുമായി തിരൂര്‍ ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയാണ് രംഗത്തെത്തിയത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

നാല് ബിരിയാണിയാണ് ഓര്‍ഡർ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നൽകിയിരുന്നു.

biriyani
Advertisment