നബിദിനത്തിന് മുന്നോടിയായി പൊന്നാനി തീരത്ത് മൽസ്യബന്ധന ബോട്ടുകളിൽ മൗലിദ്

New Update
nabi

പൊന്നാന്നി: ഇസ്ലാമിക പൈതൃകങ്ങളുടെ നാടായ പൊന്നാനിയിൽ പഴമയുടെ പുണ്യവും പ്രൗഢിയും മങ്ങാതെ പരിരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ നബിദിന  പരിപാടികൾ.  

Advertisment

പൊന്നാനിയി തീരദേശത്ത് അരങ്ങേറിയ  മൽസ്യബന്ധന ബോട്ടുകളിലെ മൗലിദ് പാരായണം പരിഷ്‌കാരങ്ങൾ ആത്മീയ പാരമ്പര്യങ്ങളെ  അവഗണിച്ചു കൊണ്ടാവരുതെന്ന പ്രഖ്യാപനമായി.  

മറിച്ച്,  പരിഷ്കാരങ്ങളുടെ  പെരുമഴയിലും  പൈതൃക മഹിമയിലായിരിക്കണം  നാടിന്റെ മഹത്വം എന്ന കാഴ്ചപ്പാടെയായിരുന്നു  നബിദിനത്തിന്  മുന്നോടിയായി അരങ്ങേറിയ പൊന്നാനി ഹാർബറിൽ  ബോട്ട് മൗലിദ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മഹാമാരി നമ്മുടെ നാടിനെ വാരി വിഴുങ്ങുകയും  മനുഷ്യജീവനുകൾ മരിച്ചമരുകയും ചെയ്തപ്പോൾ പൊന്നാനി ആസ്ഥാനമാക്കി പ്രഭ പരത്തിയിരുന്ന ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം രചിക്കുകയും പാരായണം ചെയ്തുകൊണ്ടിരിക്കാൻ ആഹ്വാനം നൽകുകയും ചെയ്ത മൻഖൂസ് മൗലിദ്  മഹാമാരികൾ വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഇക്കാലത്തും ഇവിടുത്തെ മനുഷ്യർക്ക്  ആശ്വാസം പകരുമെന്ന്  മൗലിദ് മഹത്വം  വിവരിച്ചു കൊണ്ട്  പ്രമുഖ സംഘാടകനും  സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ  ഉസ്താദ് കെ എം ഖാസിം കോയ വിവരിച്ചു.

2nabi

"മഹാമാരികളിൽ  നാടിന് കാവലായിരുന്ന മൻഖൂസ് മൗലിദും ബദ്ർ മൗലിദും ലോകത്തിന് സമ്മാനിച്ച മണ്ണാണ്  പൊന്നാനി. അന്ത്യപ്രവാചകന്റെ  തിരുജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വലിനോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സെപ്റ്റംബർ 15 ന്  പൊന്നാനി മൗലിദ് 2023 അരങ്ങേറുകയാണ്.  

അതിന്റെ ഭാഗമായാണ് ബോട്ട് മൗലിദ്, പഴമകാരുടെ മൗലിദ്, പീടികമൗലിദ്, സ്വലാത്ത് ജാഥ തുടങ്ങിയവ സംഘടിപ്പിക്കുന്നത്":  ഖാസിം കോയ തുടർന്നു. പൊന്നാനി ഹാർബറിൽ  നടന്ന  ബോട്ട് മൗലിദിന്  കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് കൗൺസിലർ  സയ്യിദ് സീതി കോയ തങ്ങൾ നേതൃത്വം നെൽകി.  

അബ്ദുൽ ഗഫൂർ പയ്യപൊള്ളി, ഷെക്കീം ചമ്രവട്ടം, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, സുബൈർ ബാഖവി, ഷെക്കിൽ മഹ് ളരി, അനസ് അംജദി, ഹംസത്ത് കെ, യഹ് യ സഖാഫി, ഹംസത്ത് മുസ്ലിയാർ, സജ്ജാദ്, അബ്ദുല്ല ബാവ സംബന്ധിച്ചു.

Advertisment