വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം: എസ് വൈ എസ് വിചാര സദസ്സ് സംഘടിപ്പിച്ചു

New Update
pomnnai

പൊന്നാനി:  ഫലസ്തീനിൽ ഇസ്രായേൽ  നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനിയിൽ വിചാര സദസ്സ്.  

Advertisment

മാരകമായ ആയുധങ്ങൾ വർഷിച്ച്  വംശഹത്യ നടത്തുകയും നിസ്സഹായവരെ  പൂട്ടിയിട്ട്  കൊന്നൊടുക്കുകയും ചെയ്യുന്ന  ആനുകാലിക  ലോകസംഭവങ്ങളിലേക്ക്  ജനശ്രദ്ധ തിരിക്കാൻ  എസ് വൈ എസ് പൊന്നാനി സോൺ  നേതൃത്വത്തിലായിരുന്നു വിചാര സദസ്സ്.

വികലമായ ചരിത്ര നിർമിതിയിലൂടെ വംശഹത്യക്ക് ന്യായം ചമക്കുന്നത്  സിയോണിസ്റ്റുകളും മറ്റു ആഗോള  ഫാസിസ്റ്റ് - വർഗീയ ശക്തികളും പതിവാക്കുന്നതായും  വിചാര സദസ്സ്  ഉയർത്തിക്കാട്ടി.  

ഇത്തരം നീക്കങ്ങൾക്കെതിരെ  പൊതുബോധം  ഉണരണമെന്ന്  പരിപാടിയിൽ  മുഖ്യ പ്രഭാഷണം നടത്തിയ  ഹമ്മാദ് അബ്ദുല്ല സഖാഫി താനൂർ  ആഹ്വാനം ചെയ്തു.    എസ് വൈ എസ് പൊന്നാനി സോൺപ്രസിഡൻറ് അബ്ദുൽ കരീം സഅദി അദ്ധ്യക്ഷത വഹിച്ചു.

കെ വി ഷെക്കീർ കടവ്, സിദ്ധീഖ് അൻവരി, അബ്ദുല്ല മുസ്ലിയാർ, ഷെമീർ വടക്കേപ്പുറം, സൈനുദ്ധീൻ മുസ് ലിയാർ, സുബൈർ ബാഖവി, ഹാരിസ് പുത്തൻപള്ളി,ഷക്കീർ മഹ് ളരി, ഉസ്മാൻ കാമിൽ സഖാഫി, നിഷാബ് നാലകം സംബന്ധിച്ചു.

Advertisment