"വഖഫ് ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും": അഡ്വ. എം കെ സക്കീർ

New Update
ponnaai

പൊന്നാനി:കേരളത്തിലെ വഖഫ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ സംരക്ഷിക്കുകയും 
അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുമെന്ന് പുതുതായി വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു.

Advertisment

123 വർഷം പിന്നിട്ട മഊനത്തുൽ ഇസ്ലാം സഭ പൊന്നാനിയുടെ വിദ്യാഭ്യാസ മേഖലയ്ക്ക്  നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഏ എം അബ്ദു സമദിനെ ആദരിക്കുന്നതിനായി പ്യാക്ക - ജെ എം റോഡ് കൂട്ടായ്മ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.   

എം എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സുഹൃദ് സംഗമത്തിൽ ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. കെ ഇമ്പിച്ചിക്കോയ തങ്ങൾ, വി ബഷീർ എന്നിവർ പ്രസംഗിച്ചു.  ഏ എം അബ്ദു സമദ് മറുപടി പ്രസംഗം നിർവഹിച്ചു.

Advertisment