പൊന്നാനി: സ്വയം സുഭിക്ഷമായി ആഹാരം കഴിച്ച് ആചരിക്കുന്നതല്ല ഇസ്‌ലാമിലെ വിശിഷ്ട സന്ദർഭങ്ങൾ. തനിക്കെന്ന പോലെ എന്നാൽ അതിലുപരി അന്യനെ പരിഗണിക്കാൻ ആജ്ഞാപിക്കപ്പെട്ടവരാണ് മുസ്ലിംകൾ. പുണ്യ റംസാൻ, പെരുന്നാളുകൾ തുടങ്ങിയവ ആചരിക്കുമ്പോൾ നാട്ടിൽ അണപൊട്ടുന്ന ജീവകാരുണ്യ, പരജീവി സഹായ സൽകർമങ്ങൾക്ക് ലോകം സാക്ഷിയാണ്.
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ പുണ്യജൻമം സംഭവിച്ച ചരിത്രസംഭവത്തെ ആചരിക്കുന്നവർ അതിന്റെ അനിവാര്യ ചടങ്ങായി ചെയ്തുപോരുന്നതും അന്നദാനമാണ്.
ഉള്ളവനോ ഇല്ലാവാത്തവനെന്നോ, ജാതിയോ മതമോ ഇസ്‌ലാമിക പ്രേരിതമായ അന്നദാനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിബന്ധനകളല്ല. റബീഉൽ അവ്വൽ നബിദിന പരിപാടികളിൽ മുസ്ലിം കേന്ദ്രങ്ങളിലെല്ലാം സൽപുണ്യകർമങ്ങളുടെ പ്രളയം കാണാം.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പ്രദേശങ്ങളിൽ ഒന്നായ പൊന്നാനിയിലെ ഇത്തവണത്തെ നബിദിനാചരണവും മറ്റൊന്നായിരുന്നില്ല.
മൗലിദ് പാരായണം, സ്വലാത്ത് മജ്ലിസുകൾ, ദുആ സദസ്സുകൾ വിദ്യാർത്ഥികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾ, വിപുലമായ ഭക്ഷണ - കിറ്റ് വിതരണം എന്നിവകൾ കൊണ്ട് സജീവമാണ് അന്ത്യനബിയുടെ പുണ്യജന്മം ഉൾപ്പെടുന്ന മാസം മുഴുവൻ അത് ആചരിക്കുന്നവർ കർമ്മനിരതരാണ്. പള്ളികളിലും വീടുകളിലും ഉറക്കമില്ലാത്ത രാവുകളായിടുന്നു.
മൻഖൂസ് മൗലീദ്, ഫയുള്ളൂ ഖുദൂസ്, ശറഫുൽ അനാം, സുമ്പ്ഹാന മൗലീദ്, ബുർദാ ബൈത്ത്, അത് പോലെ എല്ലാ മൗലീദ് പാരായണങ്ങളും, സ്വലാത്ത്, പള്ളികളിൽ ഭക്ഷണ വിതരണം, സിയാറത്ത് ജുമാഅത്ത്, ബദർ ജുമാ മസ്ജിദ്, തഖ് വ ജുമാമസ്ജിദ്, മുഹിയുദ്ദീൻ ജുമാ മസ്ജിദ്, മസ്ജിദ് മുസ്സമിൽ ഇജാബ, ചെറിയ ജാറം,ഹംസ്സത്ത് പള്ളി, ഖിളർ പള്ളി, ത്വാഹ പള്ളി, കൂടാതെ നൂറുകണക്കിന് പള്ളികളിൽ പായസം, ബേക്കറി, കാവാ, ഭക്ഷണ ഖിറ്റ് വിതരണം, പല സംഘടനകളുടെ നേതൃത്വത്തിൽ മധുര പാനീയ മധുര പലഹാരങ്ങൾ, വിതരണം നടത്തി.
പൊന്നാനി വലിയ ജുമാഅത്ത് പള്ളി മൗലിദ് ഉദ്ഘാടനം ഇമാം അബ്ദുള്ള ബാഖവി ഇയ്യാട്,സിയാറത്ത് ജുമാ മസ്ജിദ് നടന്ന മൗലീദ് പാരായണത്തിൽ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് ഖാസിം കോയ, യാസിർ ഇർഫാനി സംബന്ധിച്ചു.
മുഹിയുദ്ധീൻ ജുമാ മസ്ജിദ് നടന്ന മൗലീദ് പാരായണത്തിൽ ഇസ്മായിൽ അൻവരി ഉദ്ഘാടനം ചെയ്തു, ചന്തപ്പടി സുന്നി ജുമാ മസ്ജിദ് മൗലിദ് ശിഹാബുദ്ദീൻ അഹ്സനി ഉൽഘാടനം ചെയ്തു.
മസ്ജിദ് മുസമ്മിൽ ഇജാബയിൽ അർദ്ധരാത്രിയിൽ നടന്ന പ്രാർത്ഥനയ്ക്ക് ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ,റഫീക്ക് സഅദി, ഉസ്മാൻ മൗലവി, കെ ഫസൽ റഹ്‌മാൻ മൗലവി, ബഷീർ മൗലവി. അളിയാർ ജുമാ മസ്ജിദ് മൗലീദ് ഉൽഘാടനം റഫീഖ് ഫൈസി നേതൃത്വം നൽകി.