പൊന്നാനി: ഖിദ്മത്തുൽ ഇസ്ലാം മദ്റസ മഖ്ദൂംസ്ക്വയർ പൊന്നാനിയുടെ നബിദിന പരിപാടിയായ മഹ്ഫിലെ റബീഹ് 2023 കാണികളുടെയും ശ്രോതാക്കളുടെയും കണ്ണും ഖൽബും കവർന്നു.
മൗലിദ് പാരായണം, മാല ആലാപനം, ബുക്ക് ടെസ്റ്റ്, ട്രോയിംഗ് പെൺസിൽ / കളർ, വായനാ മത്സരം, ഖുർആൻ ഹിഫ്ള് മത്സരം തുടങ്ങിയ പെൺകുട്ടികൾക്ക് ഓഫ് സ്റ്റേജ് മത്സരം എന്നിവ ആഹ്ലാദപൂർവം അരങ്ങേറി.
അതോടൊപ്പം, നബിദിന റാലി, മാലിദ് സദസ്സ്, അന്നദാനം, വിദ്യാർത്ഥി കുസുമങ്ങളുടെ മദ്ഹ് ഗാനം, മാപ്പിള പാട്ട്, സംഘഗാനം, കഥ പറയൽ, അറബി / മലയാള പ്രസംഗം, ചാനൽ ചർച്ച, ഇൻറർവ്യൂ, പാടി പറയൽ തുടങ്ങിയ പരിപാടികൾ കൂടി ചേർന്നപ്പോൾ മഹ്ഫിലെ റബീഹ് പെരുന്നാൾ ഛായയോടെയാണ് സമാപിച്ചത്.
പരിപാടി കേരള ഹജ്ജ് കമ്മിറ്റ് മെമ്പർ കെ എം മുഹമ്മദ് കാസിം കോയ ഉത്ഘാടനം ചെയ്തു. പ്രമേയ പ്രഭാഷണം സുന്നി വിദ്യഭ്യാസ ബോർഡ് മുഫത്തിഷ് അബ്ദുസലാം സഖാഫി നിറമരുദൂർ നിർവഹിച്ചു. ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി അദ്ധ്യക്ഷത വഹിച്ചു.
നബിദിന മാസത്തോടനുബന്ധിച്ച് 55 ലക്ഷം (അരകോടി) സ്വലാത്ത് മദ്രസയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഉരുവിട്ടിരുന്നു. അത് മദീനയിലെ റസൂലിന്റെ സന്നിധിയിലേക്ക് സയ്യിദ് സീതി കോയ തങ്ങൾ സമർപ്പിച്ചതായി പ്രഖ്യാപിച്ചു.
സ്വലാത്ത് ഉരുവിട്ട 60 രക്ഷിതാക്കൾക്ക് നിസ്കാര കുപ്പായം, നിസ്കാര പടം, അത്തർ എന്നിവ ഉൾപ്പെട്ട കിറ്റ് ഉപഹാരമായി നൽകി. കുട്ടികൾക്ക് വീട്ട് ഉപകരണങ്ങളും സമ്മാനമായി നൽകുകയുണ്ടായി.
കെ.സൈനുദ്ധീൻ സഖാഫി, ഫളലുറഹ്മാൻ മഖ്ദൂം, ഫളലുറഹ്മാൻ മുസ്ലിയാർ സൈനി, പി എ സിദ്ധീഖ്, അബുട്ടി മുസ്ലിയാർ, ഷെക്കീർ കെ വി, ഹംസത്ത് പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.