Advertisment

വഖഫ് ബോർഡ് ചെയർമാനെ പൊന്നാനി മീലാദ് സദസ്സ് ആദരിച്ചു

New Update
ponnani839833

പൊന്നാനി: സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ പൊന്നാനി പുത്തൻപള്ളി സ്വദേശി  അഡ്വ. എം.കെ സക്കീർ ഹുസൈന്   പൊന്നാനിയിലെ വിശ്വാസി സമൂഹം സ്വീകരണം നൽകി.  

Advertisment

ഭക്ത്യാദരപൂർവം അരങ്ങേറിയ പൊന്നാനി മൗലിദ് സദസ്സിൽ വെച്ചാണ് വഖഫ് ബോർഡ്  അധ്യക്ഷനെ ആദരിച്ചത്.   പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ മൗലിദ് പരിപാടിയിൽ സംബന്ധിക്കാനെത്തിയ  തിങ്ങിനിറഞ്ഞ വിശ്വാസി സഹസ്രങ്ങൾ  ആദരിക്കൽ ചടങ്ങിനും സാക്ഷികളായി.

സുന്നീ യുവജന സംഘം  (എസ് വൈ എസ്)  വെസ്റ്റ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ. വലിയ ജും അത്ത് പള്ളി ജനറൽ സെക്രട്ടറി വി സൈദ് മുഹമ്മദ് തങ്ങൾ.  ജില്ലാ സെക്രട്ടറി കുഞ്ഞി മുഹമ്മദ്  സഖാഫി എന്നിവർ ചേർന്ന്  വഖഫ് ബോർഡ് ചെയർമാനെ എതിരേറ്റ്  ആദരവുകൾ കൈമാറി.

ആശ്വാസ പദ്ധതികൾപുനസ്ഥാപിക്കുമെന്നും. വഖഫ് ബോർഡ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്നും സ്വീകരണത്തിന് മറുപടി പറയവേ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ആവർത്തിച്ചു.  

അവശതയനുഭവിക്കുന്ന പള്ളി മദ്രസാ  ജീവനക്കാർക്കുള്ള പെൻഷൻ ഉൾപ്പെടെ മുടങ്ങിയങ്ങശ്വാസ പദ്ധതികൾ എത്രയും വേഗം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ  തുടർന്നു. 

മുൻമന്ത്രി ടി കെ ഹംസയുടെ പിൻഗാമിയായി വഖഫ് ബോർഡ് ചെയർമാൻ പദവിയിൽ  നിയമിതനായ  പി എസ് സി മുൻ ചെയർമാൻ കൂടിയായ  അഡ്വ. സക്കീർ പൊന്നാനി പെരുമ്പടപ്പ് സ്വദേശിയും നിലവിൽ തൃശൂർ നിവാസിയുമാണ്.  തൃശൂർ ബാറിൽ അഭിഭാഷകനായിയും  തൃശൂർ കോടതിയിൽ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment