Advertisment

വന്ദേഭാരത് ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചുകടന്ന സംഭവം; വയോധികനെതിരെ ആർപിഎഫ് കേസെടുത്തു

New Update
Untitled-design-2023-11-12T232243.414.jpg

മലപ്പുറം: വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന സമയത്തു പാളം മുറിച്ചുകടന്ന സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. ഒറ്റപ്പാലം സ്വദേശിയായ വയോധികനെതിരെയാണ് കേസ്.

രക്ഷപ്പെട്ടതിന് പിന്നാലെ ഷൊർണൂർ ഭാഗത്തേക്ക് പോയ യാത്രക്കാരൻ തുടർന്ന് ഒറ്റപ്പാലത്തേക്ക് ട്രെയിനിൽ കയറിയിരുന്നു. 

ഇയാൾ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. വയോധികൻ പാളം മുറിച്ചുകടക്കുകയായിരുന്നു. 

Advertisment