/sathyam/media/media_files/4AJQzkNsF901tWBakVS1.jpg)
പൊന്നാനി: റബീഉൽ അവ്വൽ പിറക്കുന്നതോടെ പൊന്നാനിയിലെ സർവ മുസ്ലിം ഭവനങ്ങളിലും പീടികകളിലും മറ്റിടങ്ങളിലും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രപുരുഷനും അധിനിവേശ വിരുദ്ധ പോരാളിയും പണ്ഡിതനുമായ ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻ രചിച്ച മൻഖൂസ് മൗലിദ് എന്ന നബി കീർത്തനം അലയടിച്ചിരുന്നെന്നെന്നും ആ പഴമയുടെ മഹത്വം തിരിച്ചു പിടിക്കുന്നതിലൂടെ നാടിന്റെ പൊലിമ വീണ്ടെടുക്കലാണ് ലക്ഷ്യമാക്കുന്നതെന്നും ഈ വർഷത്തെ മീലാദ് കാമ്പയിൻ വിശദീകരിക്കാൻ വേണ്ടി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സുന്നീ നേതാക്കൾ പറഞ്ഞു.
തിരുനബിയുടെ സ്‌നേഹ ലോകം´എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സാഘം (എസ് വൈ എസ്) നടത്തുന്ന മീലാദ് ക്യാമ്പയിനിന്റെ മലപ്പുറം ജില്ലാ ഉദ്ഘാടനം 15 വെള്ളിയാഴ്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ വെച്ച് വൈകുന്നേരം 6.30 ന് നടക്കുന്ന പൊന്നാനി മൗലിദോടെ തുടക്കമാവും.
പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദ് ഉള്‍പ്പെടെ പ്രസിദ്ധമായ നബി കീര്‍ത്തനങ്ങളാണ് പൊന്നാനി മൗലിദില്‍ പാരായണം ചെയ്യുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി മഖ്ദൂം കബീര്‍ മന്‍ഖൂസ് മൗലിദ് രചിക്കുകയും പ്രദേശവാസികളോട് സ്ഥിരമായി അവ പാരായണം ചെയ്ത് രോഗശമനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.
പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയില്‍ എല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും പാരായണം ചെയ്തു വരുന്നു. എല്ലാ കാലത്തും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ്.വൈ.എസ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.
മൗലിദിന്റെ ഭാഗമായി തഹ്‌രീക്ക്, ബോട്ട് മൗലിദ്, പീടികമൗലിദ്, നാടുണര്‍ത്തല്‍, സ്‌നേഹ സംഗമം, പഴമക്കാരുടെ മൗലിദ് എന്നിവ നടന്നു. പൊന്നാനി മൗലിദിന്റെ പരിപാടിക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് സിയാറത്ത് പള്ളിയില്‍ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്ക് നീങ്ങുന്ന സ്വലാത്ത് ജാഥയിൽ വിശ്വാസികളായ ആയിരങ്ങൾ അണിചേരുമെന്നും സംഘാടകർ വിവരിച്ചു.
തുടര്‍ന്ന് സമൂഹ സിയാറത്തും നടക്കും. സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ല എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് സീതിക്കോയതങ്ങള്‍ നേതൃത്വം നല്‍കും. മഗ്രിബ് നിസ്‌കാരാനന്തരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ പൊന്നാനി മൗലിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും.
മഖ്‌ദൂം മുത്തുക്കോയ തങ്ങള്‍, വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി സൈദ് മുഹമ്മദ് തങ്ങള്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, സയ്യിദ് കരീം തങ്ങള്‍, കെ എം മുഹമ്മദ് കാസിം കോയ, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, അബ്ദുള്ള ബാഖവി ഇയ്യാട്, യൂസഫ് ബാഖവി, അബ്ദു റസാഖ് ഫൈസി മാണൂര്‍, ഹൈദര്‍ മുസ്ലിയാര്‍ മാണൂര്‍, അഷ്‌റഫ് ബാഖവി അയ്‌രൂര്‍, ഇബ്രാഹിം ബാഖവി ഊരകം, ശിഹാബ് സഖാഫി പെരുമുക്ക്, ഉമര്‍ ശരീഫ് സഅദി, ഫക്‌റുദ്ദീന്‍ സഖാഫി,ഡോ: അബ്ദുറഹ്‌മാന്‍ സഖാഫി, മുനീര്‍ പാഴൂര്‍, ഡോ: ഫൈളുറഹ്‌മാന്‍, ബഷീര്‍ രണ്ടത്താണി, ഉസ്മാന്‍ ചെറുശ്ശോല എന്നിവര്‍ സംബന്ധിക്കും.
മൗലിദിനെത്തുന്ന വിശ്വാസികള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചീരണി വിതരണവും അന്നദാനവും ഇതിന്റെ ഭാഗമായി നടക്കും.
വാർത്താ സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, സയ്യിദ് സീതി കോയ തങ്ങള്‍, കെ.എം.മുഹമ്മദ് ഖാസിം കോയ, അബ്ദുല്‍ കരീം സഅദി അയിരൂര്‍, കെ വി സക്കീര്‍ ചമ്രവട്ടം, ഉസ്മാന്‍ കാമില്‍ സഖാഫി പൊന്നാനി എന്നിവര്‍ പങ്കെടുത്തു.
വഖഫ് ബോർഡ് ആശ്വാസ പദ്ധ്വതികൾ പുനഃസ്ഥാപിക്കുമെന്ന് ചെയർമാൻ; പൊന്നാനി മൗലിദ് വേദിയിൽ സ്വീകരണം നൽകും
സെപ്തംബർ 15 ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നടക്കുന്ന പൊന്നാനി മൗലിദ് വേദിയിൽ പുതുതായി ചുമതലയേറ്റ കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സകീറിന് പ്രത്യേക സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
നേരത്തേ സ്ഥലത്തെ സുന്നീ നേതാക്കൾ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം വഖഫ് ബോർഡ് ചെയർമാന് സമർപ്പിച്ചിരുന്നു. മദ്രസാധ്യാപകരുടെ മാനേജ്മെന്റ് ഭാഗത്ത് നിന്നുള്ള അംശാദായം അടക്കുന്നത് ബോർഡ് ഏറ്റെടുക്കുക, മുടങ്ങിയ ആശ്വാസ പദ്ധതികൾ പുന:രാരംഭിക്കുക തുടങ്ങിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
കേരള ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദന സമർപ്പണം.
നിവേദനം സ്വീകരിച്ചു കൊണ്ട് വഖഫ് ബോർഡിന്റെ ആശ്വാസ പദ്ധതികൾ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ: എം കെ സക്കീർ പറഞ്ഞു. അവശതയനുഭവിക്കുന്ന പള്ളി - മദ്രസാ ജീവനക്കാർക്കുള്ള പെൻഷൻ ഉൾപ്പെടെ മുടങ്ങിയങ്ങശ്വാസ പദ്ധതികൾ എത്രയും.വേഗം പുനഃസ്ഥാപിക്കാനാണ് ഉദ്യേശിക്കുന്നതെന്നും ചെയർമാൻ തുടർന്നു.