അമ്മയാണ്,സഹോദരിയാണ് എന്ന ടാഗ് നല്‍കി സ്ത്രീകളെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് നല്ല രീതിയല്ല; ‘സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല’; മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി വനിതാലീഗ്

New Update
suresh gopi tantri

മലപ്പുറം; സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അനുവാദമില്ലാതെ സ്പര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി വനിതാലീഗ്.സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ് പ്രതികരിച്ചു.

Advertisment

മാധ്യമപ്രവര്‍ത്തകയുടെ ആത്മാഭിമാനത്തെ ലംഘിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തി. അമ്മയാണ്,സഹോദരിയാണ് എന്ന ടാഗ് നല്‍കി സ്ത്രീകളെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് നല്ല രീതിയല്ല. സുരേഷ്ഗോപി ആത്മാര്‍ത്ഥമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഷാജിത നൗഷാദ് ആവശ്യപ്പെട്ടു.

അതേസമയം മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്ക് പൊലീസ് കടക്കും.

 

Advertisment