New Update
/sathyam/media/media_files/pRLp9T2L5qEOvFnSGFw4.jpg)
മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്.
Advertisment
ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി.
കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തിരുന്നു.