തിരൂര്‍ സ്വാലിഹ് കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

New Update
police jeeep

മലപ്പുറം: തിരൂര്‍ കാട്ടിലപള്ളിയില്‍ സ്വാലിഹ് കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. 

Advertisment

അഷിഖും അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ഒരു വീടിന്റെ പിറകിലാണ് സ്വാലിഹിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. 

Advertisment