കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ

New Update
malappuramtrain

മലപ്പുറം: കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ.

Advertisment

മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24), പാലക്കാട് സ്വദേശി ജപാൽഷ (18), കാസർകോട് സ്വദേശി മുഹമ്മദ് സിനാൻ (20) എന്നിവരാണ് പിടിയിലായത്.

പാലക്കാട് – തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. സംഭവത്തിൽ അമയനായ്ക്കന്നൂർ പൊലിസ് കേസെടുത്തു.

Advertisment