മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മധുരശേരി സ്വദേശിയായ ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഇയാൾക്കെതിരെ നിരവധി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ അഞ്ച് കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.