താത്കാലിക നിയമനത്തിന് 5 ലക്ഷം ആവശ്യപ്പെട്ടു; വീണ ജോർജിന്റെ സ്റ്റാഫിനെതിരെ പരാതി

New Update
veena george 45news

മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു.

Advertisment

മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്ദാനം ചെയ്തത്.

മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കി. 5 ലക്ഷം രൂപ ?ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം അഖില്‍ മാത്യു നിഷേധിച്ചു.

Advertisment