റവന്യൂ ഭൂമിയിൽ നഗരസഭ കെട്ടിട നിർമ്മാണം വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ്

New Update
ponnani393093

പൊന്നാനി: പൊന്നാനി കർമ്മ റോഡിനു സമീപം റവന്യൂ പുറമ്പോക്ക് ഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പുഴമുറ്റം പാർക്ക് കെട്ടിട നിർമ്മാണം വിജിലൻസ് അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

Advertisment

ponnani393093

റവന്യൂ വകുപ്പ് പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതിനിടെയാണ് സർക്കാർ ഉത്തരവില്ലാതെ നഗരസഭ ലക്ഷങ്ങൾ ചിലവാക്കി കെട്ടിട നിർമ്മാണം നടത്തുന്നത്.

ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്ത നടപടിയെപ്പറ്റി നഗരസഭ ചെയർമാൻ ജനങ്ങളോട് മറുപടി പറയണമെന്നും, വിജിലൻസ്  അന്വേഷണം നടത്തണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.

5ponnani393093

മണ്ഡലം പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു. മുൻ എം പി സി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. വി സയ്ദ് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, യു മാമൂട്ടി, എം രാമനാഥൻ, ടിവി ബാവ, എച്ച് കബീർ, സക്കീർ അഴിക്കൽ,റഫീഖ്, നസീറ പൊന്നാനി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Advertisment