ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം; പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തി ദലിത് - ആദിവാസി സ്ത്രീ പൗരവകാശ കൂട്ടായ്മ

New Update

publive-image

Advertisment

പാലക്കാട്‌: ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തിയതായി ദലിത് - ആദിവാസി സ്ത്രീ പൗരവകാശ കൂട്ടായ്മ അറിയിച്ചു.

അട്ടപ്പാടി വട്ടുലക്കി ആദിവാസി ഊര് മൂപ്പന്‍ സൊറിയന്‍ മൂപ്പനെയും, മകന്‍ മുരുകേശനെയും അന്യായമായി അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഭൂമാഫിയകളും, ചില എന്‍.ജി.ഒ.കളും പോലീസും നടത്തിയ ഗൂഢാലോചനയാണെന്നും സംഘടന ആരോപിച്ചു.

ആദിവാസി ഊരുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനതുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമേ എന്‍.ജി.ഒ.കള്‍ക്ക് അനുവാദം നല്‍കാവൂ എന്നും ആവശ്യപ്പെട്ടു.

കൊവിഡ് സാമ്പത്തിക പാക്കേജ് നടപ്പാക്കണം, വനാവകാശ നിയമം (2006) നടപ്പാക്കണം, ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കണം, എസ്.സി.പി/റ്റി.സി.പി ഫണ്ട് അട്ടിമറി അവസാനിപ്പിക്കണം, ആറളം ഫാം ടൂറിസം പദ്ധതിക്ക് കൈമാറനുള്ള നീക്കം ഉപേക്ഷിക്കണം, എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസം ഉറപ്പാക്കണം, ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കണം, ഇ.ഡബ്ലു.എസ് റിസര്‍വേഷന്‍ നയം റദ്ദാക്കണം എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

പരിപാടി എൻ സി എച് ആർ ഒ ജില്ലാ പ്രസിഡന്റ് കെ.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സാധു സംരക്ഷണ പരിപാലനസംഘം ജില്ലാ സെക്രട്ടറി കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറൽ സെക്രട്ടറി ഉനൈസ് അഹമ്മദ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീർഹുസൈൻ കൊല്ലംകോട്, ആദിവാസി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ടന്റ് മാരിയപ്പൻ നില്ലിപ്പാറ, ഗോപാലകൃഷ്ണൻ ആലത്തൂർ, മണികണ്ഠൻ വടക്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

NEWS
Advertisment