ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/Untrm07UaoPTzkTkpD6M.jpg)
മലമ്പുഴ: മലമ്പുഴ സന്ദർശിച്ച് മടങ്ങിയവർ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ തട്ടി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തകർന്നു. കാർ ഓടിച്ചിരുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശികളായ അമീർ (26) സഹയാത്രികനായ വർഷൻ (24) എന്നിവരെ പാലക്കാട് ജിലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാത്രി 10.30 നായിരുന്നു അപകടം.
Advertisment
അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു. എയർ ബാഗ് പ്രവർത്തിച്ചതിനാലാണ് അപകട തീവ്രത കുറഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് വീതി കൂട്ടിയപ്പോൾ ഇലക്ട്രിക് പോസ്റ്റ് ഏകദേശം റോഡിൻ്റെ പകുതിയിലാണ് നിൽക്കുന്നത്.
ഇവിടെ റോഡിന് വളവും കൂടിയുള്ളതിനാൽ അപകടം സ്ഥിരം പതിവാണെന്ന് പരിസരവാസികൾ പറഞ്ഞു. പരാതികളും പത്രവാർത്തകൾക്കും ഒടുവിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us