സഹവർത്തിത്വവും തുല്യതയും വൈവിധ്യവും ഉൾക്കൊള്ളുന്ന ലോകം... 'വിബ്‌ജിയോർ' ഹൃസ്വ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി

New Update
short film location

കൊച്ചി: ഇരവി സാരസ് നിർമിക്കുന്ന ജീവിതാഭിമുഖ്യമുള്ള വിബ്‌ജിയോർ - പുതിയ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം വിവിധ ലൊക്കേഷനുകളിലായി തുടങ്ങി. മുതിർന്നവർ, ഭിന്നശേഷിക്കാർ, വിഭിന്നർ, പിന്നോക്ക ജാതിക്കാർ, സാമ്പത്തിക പിന്നോക്ക അവസ്ഥയിലുള്ളവർ തുടങ്ങി നമുക്ക് ചുറ്റും നീതി നിഷേധിക്കപ്പെട്ടവരിലേക്കാണ് ചിത്രം ശ്രദ്ധ ക്ഷണിക്കുന്നത്.

Advertisment

അനീതിയുടെ അടിച്ചമർത്തലിന്റെ പുറം കാഴ്ചകൾക്ക് വിരാമം ഇടാൻ കഴിയണ്ടേ നമുക്ക് ? എന്ന ചോദ്യമാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. ശ്രീബുദ്ധനിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും ടോൽസ്ടോയിലൂടെയും അംബേദ്‌കറിലൂടെയും ഗാന്ധിജിയിലൂടെയും മാർട്ടിൻലൂദർ കിങ്ങിലൂടെയും ഫുകുവോകയിലൂടെയും അബ്ദുൽ കലാമിലൂടെയും നാം കടന്നു പോയി.

നമ്മുടെ സ്വപ്നം എല്ലാവരും തുല്യരാണ് എന്ന ഒരു ലോകം. സഹജീവിക്ക് നീതി ഉണ്ടാവുന്ന ലോകം, വൈവിധ്യങ്ങളെ ചേർത്തു പിടിച്ചു ആഘോഷമാക്കുന്ന ലോകം ! നമ്മുടെ ചുറ്റിനും ഉള്ള ലോകത്തെ സൂക്ഷിച്ചു നോക്കൂ ! പുരുഷാധിപത്യത്തിന്റെ വിഷം നിറഞ്ഞ അമ്പുകളാൽ പിടയുന്ന സ്ത്രീ ലോകം ! അരക്ഷിതരായ  അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ നോവുകളെയും ഈ ചിത്രം പ്രതിനിധാനം ചെയ്യുന്നു.

കുസാറ്റ് ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.പി.ജി.ശങ്കരൻ സ്വിച്ച് ഓൺ കർമ്മം ചെയ്തു. എ.കെ.ബഷീർ, കെ. എസ്.സലീം, ചിഞ്ചു ഇത്തപള്ളി, പി.വി.ഷാജി, പി.എ.അബ്ദുല്ല, കെ.പി.സുബൈർ, അനിൽ പെരുമ്പാളം, ദീപക്, ഉണ്ണി വരദം തുടങ്ങിയവർ ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കാളികളായി.

ഫിനിക്സ് മീഡിയ ടെക്‌നോളജീസ്  ജൻഡർ ഇക്വാലിറ്റി ഇതിവൃത്തമായി നിർമിക്കുന്ന വിബ്ജിയോർ എന്ന ടെലിഫിലിം ഇരവി സരസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഓൺലൈൻ മാധ്യമങ്ങൾ വഴി ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.

ക്യാമറ: ഉണ്ണി വരദം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ, അസോസിയേറ്റ് ക്യാമറ: അനന്ദു.കെ.എച്ച്, എഡിറ്റർ: മണികണ്ഠൻ.പി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക്.യു.വി. മേക്കപ്പ്:ബാബു എയർപോർട്ട്, ആർട്ട്‌ ഡയറക്ടർ :സിദ്ദിഖ് കോഴിക്കോട്, മ്യൂസിക് :അജ്മൽ ബഷീർ, സൗണ്ട് മിക്സിങ്: റഷീദ് നാസ്, സ്റ്റിൽസ്: വരദം ഉണ്ണി, ശബ്ദതാവതരണം: സഫീന ഇക്ബാൽ, അസോസിയേറ്റ്സ്: നിക്സൺ ഗോപാൽ & ഹേമന്ത് കുമാർ, പോസ്റ്റർ ഡിസൈൻ: ഷിജു ക്രീയേറ്റീവ്, പി ആർ ഒ: സമദ് കല്ലടിക്കോട്, ഗാന രചന: മംഗലേശ്വരി.എൻ.പി, കോറിയോഗ്രാഫർ: ബിനു ലോറൻസ്, ആക്ടർ: ആഷ്‌ലിൻ എം.ബി, സിൽന, എഡിറ്റിങ് - ഡബ്ബിങ് - കളറിങ്: വരദം മീഡിയ.

Advertisment