/sathyam/media/media_files/MaLDCZAR52NLWm2ZiTTn.jpg)
മലമ്പുഴ: കാണാതായ ലോട്ടറി വിൽപ്പനകാരൻ്റെ മൃതദേഹം കണ്ടെത്തി. ഒലവക്കോട് പൂച്ചിറയിൽ ഷൗക്കത്തലി (52) ൻ്റെ മൃതദേഹമാണ് കല്ലേകുളങ്ങര, കുന്നംപാറ കുളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം ഇയാളെകാണാതായിരുന്നു. തുടർന്ന് വീട്ടുക്കാർ ഹേമാംബിക നഗർ പോലീസിൽ പരാതി നൽകി.
ശനിയാഴ്ച്ച വൈകീട്ട് കുന്നം പാറക്കുളത്തിൻ്റെ കരയിൽ, ഷൗക്കത്തലിയുടെ ബാഗും, ചെരുപ്പും, വസ്ത്രവും കണ്ടെത്തിയതിനെ തുടർന്ന്, പോലീസും, ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഒലവക്കോടും പരിസരത്തും ലോട്ടറി വിൽക്കുന്ന ഇയാളെ കുറിച്ച് അന്വേക്ഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടാത്ത സാഹചര്യത്തിൽ, ഞായറാഴച്ച വൈകീട്ട് നാലിന് വീണ്ടും പാറക്കുളത്തിൽ തിരച്ചിലിനെത്തിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച്ച പകൽ 11ന് പുത്തൻപള്ളി കബർസ്ഥാനിൽ സംസ്കരിക്കും
ഭാര്യ ഷാജിത, മക്കൾ ആഷിക്, ആ സിം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us