/sathyam/media/media_files/gG0VRO7FGWNDSqQjE8Cv.jpg)
മഞ്ചേരി :ആനക്കയം സിദ്ദീഖിയ്യ ഐടിഇ കേന്ദ്രത്തിൽ അധ്യാപക ദിനാചരണം തുടർ പരിപാടികളോടനുബന്ധിച്ച് മോട്ടിവേഷൻ ക്ലാസ് ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾ നടത്തി. മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിജയത്തിന് രഹസ്യങ്ങളൊന്നുമില്ല. തയ്യാറെടുപ്പും കഠിനാധ്വാനവും പരാജയത്തിൽ നിന്നുള്ള പാഠത്തിന്റെയും ഫലമാണ് വിജയം.
സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് മാതാപിതാക്കൾ. ഭൂമിയിൽ മനുഷ്യന് ഏറ്റവും കടപ്പാടും ബാധ്യതയും ഉള്ളത് അവരോടാണ്. നമ്മൾ സ്വായത്തമാക്കുന്ന ഏതൊരു നേട്ടവും അവരുടെ കര്‍മ്മസാഫല്യമാണെന്നും,അറിവിനൊപ്പം തിരിച്ചറിവ് കൂടി നേടുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ സഫലമാകുന്നതെന്നും മോട്ടിവേഷൻ ക്ലാസ്സിൽ അദ്ദേഹം ഉൽബോധിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ജവാദ് അധ്യക്ഷനായി. 'നവമാധ്യമങ്ങളും അധ്യാപക സമൂഹവും' എന്ന വിഷയത്തിൽ ഫ്രീലാൻസ്മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്, ഗ്രാഫിക് ഡിസൈനിങ് പോസ്റ്റർ നിർമ്മാണം' എന്ന വിഷയത്തിൽ ഷിജു ക്രിയേറ്റീവ്, 'ഡോക്യുമെന്ററി നിർമ്മാണം' എന്ന വിഷയത്തിൽ ഉണ്ണി വരദം എന്നിവർ ക്ലാസെടുത്തു.
ജനറൽ സെക്രട്ടറി കുഞ്ഞാക്ക,അധ്യാപകരായ നസീഫ്,റഹ്മത്ത്, റൈഹാനത്ത്,സജ്ന,സദീപ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us