Advertisment

കൽപ്പാത്തിയില്‍ തേര് ഒരുങ്ങുന്നു; രഥോത്സവത്തിന് നാളെ തുടക്കം

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് നാളെ അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക.

New Update
kalalala.jpg

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് നാളെ തുടക്കമാകും. രഥോത്സവത്തിന്റെ സജ്ജീകരണങ്ങൾ എല്ലാം കൽപ്പാത്തിയിൽ ഒരുങ്ങി കഴിഞ്ഞു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് നാളെ അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക.

ഇന്ന് വൈകിട്ടോടെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരുകൾ രഥപ്രയാണത്തിന് തയ്യാറാക്കും. നാളെ രാവിലെ 10നാണ് രഥപ്രയാണത്തിന് തുടക്കമാവുക. ആദ്യം വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര വീഥികളിൽ പ്രയാണം നടത്തുക. 15നാണ് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം നടക്കുക.

രഥോത്സവത്തിരക്ക് ഇതിനോടകം തന്നെ കൽപ്പാത്തിയിൽ ആരംഭിച്ചു കഴിഞ്ഞു. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവിൽ കൽപ്പാത്തിയിൽ തമ്പടിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനവും കൽപ്പാത്തിയിൽ സജ്ജമാണ്.

kalpathy
Advertisment