Advertisment

വ്യത്യസ്തമായ ദൃശ്യങ്ങളുമായി പാലക്കാട് കർഷക പ്രതിഷേധം

author-image
ജോസ് ചാലക്കൽ
Sep 18, 2023 15:47 IST
farmers march palakkad

പാലക്കാട്: നെല്ലുസംഭരണത്തിനും, സംഭരണവില നൽകുന്നതിനും കുറ്റമറ്റ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങി കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്ക് കാർഷിക യന്ത്രങ്ങളും, ഉപകരണങ്ങളുമായി കർഷകർ നടത്തിയ മാർച്ചും, ധർണ്ണയും പാലക്കാട് നഗര ഗതാഗത്തെ ഭാഗികമായി സ്തംഭിപ്പിച്ചു.

Advertisment

സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് കർഷകസമിതി കോർഡിനേറ്റർ സഹദേവൻ ഉത്ഘാടനം ചെയ്തു. കളക്ടറേറ്റിന് മുമ്പിലെ ധർണ്ണ പത്മശ്രീ അവാർഡ് ജേതാവ് വയനാട്, ചെറുവയൽ രാമൻ ഉത്ഘാടനം ചെയ്തു. പറവാദ്യങ്ങളും, കാളവണ്ടികളും, ഓലക്കുടകളുമേന്തിയ കളക്ടറേറ്റ് മാർച്ച് ഉത്സവ പ്രതീതിയുളവാക്കി.

കേന്ദ്ര സർക്കാരും, കേരള സർക്കാരും പരസ്പരം പഴിപറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഇന്നലെ ആലപ്പുഴ-അമ്പലപ്പുഴ വണ്ടാനത്ത് ആത്മഹത്യ ചെയ്ത രാജപ്പൻ എന്നകർഷകൻ്റെ സ്ഥിതിയോടടുക്കുകയാണ് ഓരോ കർഷകരുമെന്ന് ചെറുവയൽ രാമൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കർഷകരുടെ നെല്ല് സംഭരണവില മറ്റ് ഉദ്യോഗസ്ഥർക്ക് ബോണസ്സുനൽകാൻ വിനിയോഗിക്കുമ്പോൾ കർഷകദിനത്തിൽ കർഷകർ മണ്ണ് വിളമ്പി സദ്യയുണ്ട് കേരളത്തിലുടനീളം പ്രതിഷേധം നടത്തിയ ഒരു കാലഘട്ടം കേരളത്തിൽ മറ്റൊരിക്കലും ഉണ്ടായിട്ടില്ലെന്ന് സ്വാഗതപ്രസംഗത്തിൽ കർഷകസമിതി കോർഡിനേറ്റർ സി. പ്രഭാകരൻ ചേകോൽക്കളം പറഞ്ഞു.

കർഷകകോൺഗ്രസ്സ് സംസ്ഥാന ജനറൽസെക്രട്ടറി ജി.ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി.  മുതലമട പഞ്ചായത്ത് പ്രസിഡണ്ട് കല്പനാദേവി,  ശിവാനന്ദൻ, ആർ.മനോഹരൻ, എം.അനിൽബാബു, സുരേഷ് കുമാർ ഓനൂർപള്ളം, ആർ.രാമനാഥൻ,ചിദംബരൻകുട്ടി മാസ്റ്റർ, കർഷകമോർച്ച ജില്ലാപ്രസിഡണ്ട് കെ.വേണു, സതീശൻ ആലപ്പുഴ നെൽകർഷക സംരക്ഷണസമിതി, മുതലാംതോട് മണി, പാണ്ടിയോട് പ്രഭാകരൻ, വേണുഗോപാൽ കണ്ണാടി, സി.കേരളദാസൻ, അച്ചുതൻ, രാമദാസ് പല്ലശ്ശന, സതീഷ് കുത്തനൂർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. എസ്.സ്വാമിനാഥൻ നന്ദി പറഞ്ഞു.

Advertisment