പാലക്കാട് കാടാങ്കോട് ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയെ ഉദുമൽപേട്ടയിൽ നിന്നും പോലീസ് പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
sharavanan crime snatching

പാലക്കാട്: സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തുകൊണ്ടുപോയ കേസിലെ രണ്ടാം പ്രതി കൊയമ്പത്തൂർ സിങ്കനെല്ലൂർ ഉപ്പിളി പാളയം ശ്രീനിവാസ പെരുമാൾ തെരുവിലെ ഭദ്രൻ്റെ മകൻ ശരവണൻ (33) നെ ഉദുമൽപേട്ടയിൽ നിന്ന് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

കവർച്ചാ കുറ്റത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ ഗണപതി പാളയത്തുനിന്ന് മോഷ്ടിക്കുന്നതിനും കാടാങ്കോട്ടുള്ള കടയിലെത്തി സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലകർച്ച ചെയ്തതും ഒന്നാം പ്രതികണ്ണനും രണ്ടാംപ്രതി ശരവണനും ഒരുമിച്ചാണ്. ഒന്നാം പ്രതി കണ്ണനെ കഴിഞ്ഞദിവസം മാല മോഷണത്തിനിടയിൽ പോലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു.

മോഷണ മുതലുകൾ മേട്ടുപ്പാളയത്തെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ജെ എഫ് എം സി 3 കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശരവണന് കോയമ്പത്തൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 14 കവർച്ച കേസുകൾ നിലവിലുണ്ട്.

കോയമ്പത്തൂർ ജയിലിൽ വച്ച് പരസ്പരം പരിചയപ്പെട്ട വിവിധ കേസുകളിലെ പ്രതികളാണ് കേരളത്തിൽ എത്തി കഴിഞ്ഞദിവസം ഉണ്ടായ വിവിധ മാല മോഷണം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

Advertisment