Advertisment

പാലക്കാട് കൽമണ്ഡപം സൂര്യാ ഹൈറ്റ്സിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
kalmandapam surya hights

പാലക്കാട്: പാലക്കാട്ടെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാറ്റായ കൽമണ്ഡപം സൂര്യാ ഹൈറ്റ്സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി 9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സകുമാർ ആമുഖ പ്രഭാക്ഷണം നടത്തി. പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ് കെ.പി.തങ്കച്ചൻ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉൽഘാടനം ചെയ്തു.

Advertisment

ഉൽഘാടന പ്രസംഗത്തിൽ തിരക്കു പിടിച്ച ഇന്നത്തെ യാന്ത്രിക ജീവിതത്തിൽ നമുക്ക് നേരിടേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കണളും ലഘൂകരിക്കുവാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നൽകുന്നതെന്നും അത് നമ്മുടെ ജീവിതത്തിൽ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയേയും അദ്ദേഹം ഊന്നി പറഞ്ഞു.

അസോസിയേഷൻ പ്രസിഡൻറ് പി.കെ.വിജയ് അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട് അസോസിയേഷൻ ഓഫ് പാലക്കാട് വൈസ് പ്രസിഡന്റ് ഗായത്രി പ്രമോദ് മുഖ്യാതിഥിയായിരുന്നു. പരസ്പരം അറിയുവാനും സ്നേഹം പങ്കിടാനുമുള്ള ഒരു വേദിയായി ഇത്തരം സ്നേഹസംഗമങ്ങൾ പരിണമിക്കട്ടെ എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ക്യാപ്പ് സെക്രട്ടറി എ.വി.ശേഷൻ, ക്യാപ്പ് വൈസ് പ്രസിഡന്റുമായ സത്യൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ പ്രദീപ്, രാമസ്വാമി അയ്യർ, സിന്ധു അയ്യപ്പദാസ്, ഇന്ദു കണ്ണൻ, പി.കെ രാജേഷ്, ഡോക്ടർ ബേബി, നാരായണമേനോൻ എന്നിവർ പ്രസംഗിച്ചു.

മിഥിലാ മധുസൂധനന്റെ സ്വാഗതനൃത്തത്തോടെ കലാപരിപാടികൾ ആരംഭിച്ചു. കൊച്ചു കുട്ടികളുടെയും മുതിർന്ന വനിതകളുടേയും ആകർഷകമായ പാട്ടും ഡാൻസും പരിപാടികൾക്ക് കൊഴുപ്പേറ്റി. അതിനു ശേഷം ഐ.ബി.ക്രിയേഷൻസ് പാലക്കാട് ഒരുക്കിയ മെഗാഷോ അക്ഷരാർത്ഥത്തിൽ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു. വിഭവ സമുദ്ധമായ അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

Advertisment