Advertisment

മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു

author-image
ജോസ് ചാലക്കൽ
Sep 19, 2023 18:40 IST
post replaced

മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. എന്നാൽ റോഡിലെ വളവിൽ നിൽക്കുന്ന ഈ പോസ്റ്റ് സ്ഥിരം അപകടകാരിയായി മാറി.

കഴിഞ്ഞ ദിവസം മേപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ ഈ പോസ്റ്റില്‍ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. കാർ നിശ്ശേഷം തകർന്നു പോയി. എയർ ബാഗ് പ്രവർത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഒരു മാസം മുമ്പ് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബവും ഈ പോസ്റ്റിൽ ഇടിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പു് ഇരുചക്രവാഹന യാത്രികൻ ഈ പോസ്റ്റിലിടിച്ച് തെറിച്ച് വീണ് മരിച്ചതായും നാട്ടുകാർ പറഞ്ഞു.പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടു വിലാണു് അധികൃതർ അപകടകരമായ പോസ്റ്റ് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Advertisment