മുള കൊണ്ട് വിവിധ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്ന മാന്ത്രികൻ ജംഷാദ് അലനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങുന്നു
അലനല്ലൂർ: ഇന്നലെ ലോക മുള ദിനത്തോടനുബന്ധിച്ച് അലനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുള കൊണ്ട് വിവിധങ്ങളായ കരകൗശല വസ്തുക്കൾ നിർമിച്ച് സോഷ്യൽ മീഡിയയിലടക്കം വിവിധ മേഖലയിൽ ശ്രദ്ധ നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശി ജംഷാദ് ചക്കംതൊടിയെ ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പി.പി സജ്ന സത്താർ,ഉപാധ്യക്ഷ ആയിഷാബി ആറാട്ട്തൊടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ.ബക്കർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.ജിഷ, ഗ്രാമ പഞ്ചായത്തംഗം അനിത വിത്തനോട്ടിൽ, എം.അബ്ദുൽ അലി എന്നിവർ സംസാരിച്ചു.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് കൗതുകത്തിന് മുളകൊണ്ട് ഉണ്ടാക്കി തുടങ്ങിയ ക്രാഫ്റ്റ് മെറ്റീരിയൽസ് നിർമ്മാണം ഇന്ന് യൂറോപ്പ്യൻ രാജ്യങ്ങളിലടക്കം വിപണി കണ്ടെത്തി സ്റ്റോറൂട്ട് എന്ന സ്ഥാപനവുമായി മുന്നോട്ട് പോകുകയാണ് ജംഷാദ്.