പട്ടാമ്പിയില്‍ അവശനിലയിൽ കണ്ടെത്തിയ വയോധികന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ അഭയം നൽകി

New Update
charity palakkad pattambi

പട്ടാമ്പി: കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടാമ്പിയിൽ കടയോരത്ത് അവശനിലയിൽ കിടന്നിരുന്ന വയോധികനെ മുരളീധരൻ വേളേരി മഠത്തിലിന്റെ നേതൃത്വത്തിൽ താൽക്കാലിക അഭയം നൽകി. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം കൃഷ്ണദാസ് എന്ന പേര് പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി കല്ലിങ്ങൽ എന്നാണ് വീട് എന്ന് അവ്യക്തമായി പറയുന്നു. പക്ഷേ ഇപ്പോൾ വീടും ഇല്ല. ആരും നോക്കാനും ഇല്ല. അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു.

Advertisment

charity palakkad-2

കടയോരത്ത് അവശനിലയിൽ കടന്നിരുന്ന ഇദ്ദേഹത്തെ പട്ടാമ്പിയിലെ ജീവകാരുണ്യ പ്രവർത്തകരായ മുരളീധരൻ വേളേരി മഠവും, ഷാഹുൽ ഹബീബ് കൊപ്പം എന്നിവർ പോലീസിന്റെ സഹായത്തോടുകൂടി പട്ടാമ്പി ഞാങ്ങാട്ടിരി സ്നേഹനിലയത്തിൽ എത്തിച്ചു. താടിയും മുടിയും എല്ലാം വെട്ടി കുളിപ്പിച്ച് വൃത്തിയാക്കി സ്നേഹനിലയത്തിൽ തൽക്കാലമായി നിർത്തിയിരിക്കുന്നു. 

പട്ടാമ്പി സീനിയർ സിവിൽ പോലീസ് ഓഫീസർ റെജിമോൻ, സാമൂഹ്യ പ്രവർത്തകൻ റഷീദ് കുളത്തിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു. ഇദ്ദേഹത്തെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പട്ടാമ്പി സ്നേഹനിലയവുമായി ബന്ധപ്പെടുക. നമ്പർ: 9745203700

Advertisment