/sathyam/media/media_files/Oj3OvMndXmV5BY3Q9TTa.jpg)
മലമ്പുഴ: മലമ്പുഴ മന്തക്കാടിലെ ആൽ മരം നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിലാണിന്ന്. ഇത് സംരക്ഷിക്കണമെന്നും, അധകൃതർ ഈ വിഷയത്തിൽ ഇടപ്പെടണമെന്നും ജെസിഐ ഒലവക്കോടും ഫോർട്ട് പെഡലേഴ്സ് പാലക്കാട് (എഫ് പി പി) യും ചേർന്നു നടത്തിയ ജൈത്ര - സൈക്കിൾ റാലിയിൽ നെറ്റ്സീറോ കാർബൺ, ആൻറി ഡ്രക്സ്, യൂസ് ബ്രെയിൻ നോട്ട് ഹോൺസ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് എഫ് പി.പി (ഫോർട്ട് പെഡലേഴ്സ് പാലക്കാടിന്റെ) മുപ്പത്തിയഞ്ച് സൈക്കളിസ്റ്റുകൾ ആൽമരത്തിന് സൈക്കിൾ കൊണ്ട് സംരക്ഷണ കവചം തീർത്തത്.
ഫോട്ട് പെഡലേഴ്സ് പാലക്കാട് (എഫ്‌പിപി) യുടെ പ്രതിനിധികളായ ദിലീപ് എ.ജി, അഡ്വ.ലിജോ പനങ്ങാടൻ, ബെന്ന്യാമിൻ, മണി, ഷെയ്ക്ക് റിയാസ്, സുധിൻ, ജിബിൻ എന്നിവർ സൈക്കിൾ റാലി നയിച്ചു. പരിപാടിയിൽ ജെസിഐ ഒലവക്കോട് പ്രതിനിധികളായി ശബരീഷ്, സന്തോഷ്, വർഷ എന്നിവരും സംസാരിച്ചു.
റിപ്പോര്‍ട്ട്: അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us