പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി പിടിയിൽ

New Update
canaby seased palakkad crime

പാലക്കാട്: പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തുമ്പോൾ, പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പ്ലാറ്റഫോമിൽ വെച്ചു തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇയാളുടെ ബാഗിൽ നിന്ന് ഒളിപ്പിച്ച് വച്ച നിലയിൽ 9കിലോ 640 ഗ്രാം കഞ്ചാവ് പിടികൂടി.

Advertisment

പശ്ചിമബംഗാളിലെ ഉത്തരദിനാജ്പൂ൪ സ്വദേശിയും അതിഥി തൊഴിലാളിയും ആയ മുഹമ്മദ്‌ ഇഫ്താകിർ (26) ആണ് കഞ്ചാവുമായി പിടിയിലായത്.  കേരളത്തിലെ പലയിടങ്ങളിൽ ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്തുവന്നിരുന്ന ഇയാൾ എളുപ്പത്തിൽ പണ൦ സമ്പാദിക്കുന്നതിനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗം പാലക്കാട്‌ ഇറങ്ങി പുറത്തേക്ക് കടക്കാ൯ ശ്രമിക്കുന്നതിനിടയിൽ പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോള൦ രൂപ വില വരും. പ്രതേക പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആ൪.അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ, എ.പി.അജിത്ത് അശോക് എഎസ്ഐ , എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താ൪, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർമാരായ രാജേന്ദ്രൻ, ബി.ജെ.ശ്രീജി, പി.അജിത് കുമാർ  സിഇഒമാരായ ബി. ബിനു, സി.വിനു എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisment