മാധ്യമ പ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണം - പത്രപ്രവർതത്തക യൂണിയൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം

New Update
press meet palakkad journalists

പാലക്കാട്: കോവിഡ് വ്യാപനക്കാലത്തു റദ്ദാക്കിയ മാധ്യമ പ്രവർത്തകരുടെ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നു റെയിൽവേ മന്ത്രാലയത്തോടും കേന്ദ്രസർക്കാരിനോടും പത്രപ്രവർതത്തക യൂണിയൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പട്ടു. പത്രപ്രവർത്തക പെൻഷൻ 12,000 രൂപയാക്കണമെന്നു യോഗം സംസ്ഥാന സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

ജനറൽ ബോഡി യോഗം യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുസൂദനൻ കർത്താ റിപ്പോർട്ടും ട്രഷറർ സി.ആർ.ദിനേശ് വരവുചെലവു കണക്കും അവതരിപ്പിച്ചു.

സംസ്ഥാന അച്ചടക്കസമിതിയംഗം സന്തോഷ് വാസുദേവ്, സംസ്ഥാന കമ്മിറ്റിയംഗം ജിഷ സി.ജയൻ, നോബിൾ ജോസ്, പി.എസ്.സിജ, വി.എം.ഷൺമുഖദാസ്, ടി.എസ്.മുഹമ്മദാലി, ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു. പി.പി.നാരായണൻകുട്ടി, വി.ഹരിഗോവിന്ദൻ, കെ.കെ.പത്മഗിരീഷ്, ഫൈസൽ കോങ്ങാട്, പി.വി.എസ്.ഷിഹാബ്, എം.ശ്രീനേഷ്, ടി.എസ്.അഖിൽ, എസ്.സിരോഷ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Advertisment