/sathyam/media/media_files/oVJXDgY4P41h2YPhstl9.jpg)
പാലക്കാട്: ആയിരം വാക്കുകൾക്കാവാത്തത് ഒരു വരയ്ക്കാവുമെന്ന് തെളിയിക്കുന്ന വരയുത്സവത്തിന് പല്ലാവൂർ ഗവ. എൽപി സ്കൂളിൽ ഉജ്ജ്വല തുടക്കം. കുത്തി വരയിൽ നിന്നു തുടങ്ങി പ്രതീകാത്മക ചിത്രങ്ങൾ വരക്കുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ് പ്രീ സ്കൂൾ കുട്ടികൾ. ഭാഷാശേഷി വികാസത്തിലൂടെ എഴുത്തിലേക്ക് നടന്നടുക്കാൻ കുത്തിവരയും വരയുത്സവവും സഹായകമാവും.
അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമുൾപ്പെടെ നൂറ്റി ഇരുപതിലേറെ പേർ പങ്കെടുത്ത പ്രീപ്രൈമറി വരയുത്സവം സംസ്ഥാന പ്രവൃത്തി പരിചയക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചിത്രകലാധ്യാപകനുമായ ആർ. ശാന്തകുമാരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഫോക് ലോർ പുരസ്ക്കാര ജേതാവും പൊറാട്ടു നാടക കലാകാരനുമായ മണി കുമാരംപുത്തൂർ മുഖ്യാതിഥിയായി. സീനിയർ അധ്യാപികമാരായ ബി ഗീത, കെ ശ്രീജ, പ്രീപ്രൈമറി കൺവീനർ ടി.വി. പ്രമീള, പി.വി.രേഷ്മ, സി. സവിത, സിആർസി കോ ഓർഡിനേറ്റർ കെ. ശ്രുതി, ചിത്രകലാധ്യാപകൻ വി .മുരുകേശൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us