/sathyam/media/media_files/qF2chE7t8XW7P9umok8r.jpg)
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം എംഎൽഎ കെ.ശാന്തകുമാരി നിര്‍വ്വഹിക്കുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ സമീപം
കരിമ്പ: 'വൃത്തിയുള്ള നാടിനായി നാടിന്റെ ശുചിത്വത്തിനായി' ക്ലീൻ കരിമ്പ ഗ്രീൻ കരിമ്പ ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരാനി ജംഗ്ഷനിൽ എംഎൽഎ കെ. ശാന്തകുമാരി നിർവഹിച്ചു.
നാടിനെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ഹരിത കർമ്മ സേനയെ സജീവമാക്കി വിപുലമായ ജനകീയ ക്യാമ്പയിൻ നടത്തുകയാണ് കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി. അജൈവ പാഴ്വസ്തുക്കളെ വരും തലമുറയ്ക്ക് ദോഷകരമാവാത്ത രീതിയിൽ പുനചംക്രമണം ചെയ്യാൻ തരത്തിൽ വേണ്ടവിധം വസ്തുക്കളുടെ ശേഖരണം നടത്തും. ഇതിന്റെ ഭാഗമായി ചെരുപ്പുകൾ, ബാഗുകൾ, ചില്ലു കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, ബൾബുകൾ, ഇലക്ട്രോണിക് വേസ്റ്റുകൾ, തെർമോകോൾ, ലെതർ, പൊട്ടിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ ശേഖരിച്ച് നാടിനെ മാലിന്യമുക്തമാക്കുകയാണ് ജനകീയ ക്യാമ്പയിൻ.
/sathyam/media/media_files/s50xGmWzqoOxvwXSwcPJ.jpg)
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമനരാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ വിജയൻ, മോഹൻദാസ്, ജാഫർ, ഐആർടിസി കോഡിനേറ്റർ ആദർശ്, എൻ.കെ.നാരായണൻകുട്ടി, തുടങ്ങിയവർ പങ്കെടുത്തു.
പത്താം വാർഡ് മെമ്പർ എം.ചന്ദ്രൻ സ്വാഗതവും,ഹരിത കർമ്മ സേന പ്രസിഡന്റ് ബേബി ചന്ദ്രൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us