അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരിമ്പ വില്ലേജ് കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി

New Update
karimba mahila association protest

കല്ലടിക്കോട്: മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ - ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരിമ്പ വില്ലേജ് കമ്മിറ്റി നടത്തിയ കാൽനട പ്രചരണ ജാഥ എംഎൽഎ കെ.ശാന്തകുമാരി ഇടക്കുറുശ്ശി സെന്ററിൽ  ഉദ്ഘാടനം ചെയ്തു. കാൽനട പ്രചരണ ജാഥയുടെ സമാപന പൊതുയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖ കല്ലടിക്കോട് ദീപ സെന്ററിലും ഉദ്ഘാടനം ചെയ്തു.

Advertisment

ജാഥ ക്യാപ്റ്റൻ ശ്രീജ ടി.എൻ, ജാഥ മാനേജർ ജയ വിജയൻ എന്നിവർ ഒരു പകൽ നീണ്ട കാൽനട പ്രചരണ ജാഥ നയിച്ചു. കെ.കോമളകുമാരി, സി.കെ. ജയശ്രീ, രാധിക, റംലത്ത്, പ്രസന്ന, സുമലത, മേഴ്സി, വർഷ, ജയലക്ഷ്മി, സുമാദേവി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Advertisment